Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഏകദിന ഉപവാസ സമരത്തിന്റെ സമാപനയോഗം നടത്തി
10/10/2020
ദളിത് പീഢനങ്ങള്‍ക്കും നീതിനിഷേധത്തിനുമെതിരെ പടിഞ്ഞാറെനടയിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എ.സനീഷ് കുമാര്‍ നടത്തിയ ഉപവാസ സമരം കെ.പി.സി.സി സെക്രട്ടറി എസ്.ശരത് സനീഷിന് നാരങ്ങവെള്ളം നല്‍കി അവസാനിപ്പിക്കുന്നു.

വൈക്കം: രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ദളിത് പീഢനങ്ങളും അതിക്രമങ്ങളിലും കൊലപാതകങ്ങളിലും ഇരയായിട്ടുള്ള ദളിത് ജനവിഭാഗങ്ങളോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാട്ടുന്ന നീതിനിഷേധം അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി എസ്.ശരത് പറഞ്ഞു. ദളിത് പീഢനങ്ങള്‍ക്കും നീതിനിഷേധത്തിനുമെതിരെ ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എ.സനീഷ്‌കുമാര്‍ പടിഞ്ഞാറെനടയില്‍ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ നടത്തിയ ഏകദിന ഉപവാസ സമരത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി കെ.കെ ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. പി.വി പ്രസാദ്, അക്കരപ്പാടം ശശി, രവി വി സോമന്‍, എം.ടി അനില്‍കുമാര്‍, കെ.സുരേഷ്‌കുമാര്‍, ഇടവട്ടം ജയകുമാര്‍, സണ്ണി എബ്രഹാം, ഗിരിജ ജോജി, വി.ബിന്‍സ്, എസ്.സാനു, ജി.രാജീവ്, ഷാജി മുഹമ്മദ്, കെ.കെ ഷാജി, ആര്‍.അനീഷ്, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ശ്രീദേവി അനിരുദ്ധന്‍ എന്നിവര്‍ പ്രസംഗിച്ചു.