Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വയോജന വിശ്രമകേന്ദ്രത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണോദ്ഘാടനം നടത്തി
10/10/2020
മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് ഏഴാംവാര്‍ഡില്‍ കുളങ്ങര കോളനിയില്‍ നിര്‍മ്മിക്കുന്ന വയോജന വിശ്രമകേന്ദ്രത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സുഗതന്‍ നിര്‍വഹിക്കുന്നു.

വൈക്കം: മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് ഏഴാംവാര്‍ഡില്‍ കുളങ്ങര കോളനിയില്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വയോജന വിശ്രമകേന്ദ്രത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സുഗതന്‍ നിര്‍വഹിച്ചു. 17 ലക്ഷം രൂപയാണ് നിര്‍മ്മാണ ചെലവ്. വയോജനങ്ങള്‍ക്ക് മാനസിക ഉല്ലാസത്തിന് ഉതകുന്ന സംവിധാനങ്ങള്‍ ഒരുക്കും. പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ്‌മെമ്പര്‍ അഡ്വ. പി.വി കൃഷ്ണകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി ഭാസ്‌ക്കരന്‍, കെ.ബി മല്ലിക, ബിന്ദു സുനില്‍, ടി.കെ സാബു, എന്‍.കെ ശശീന്ദ്രന്‍, ജി.സുജിത്ത് എന്നിവര്‍ പ്രസംഗിച്ചു.