Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഏകദിന ഉപവാസ സമരം നടത്തി.
09/10/2020
ദളിത് സമൂഹത്തിന് നീതി നിഷേധിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എ.സനീഷ് കുമാര്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നടത്തിയ ഏകദിന ഉപവാസ സമരം ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: രാജ്യത്ത് കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും നടക്കുന്ന പീഢനങ്ങളിലും ദളിത് സമൂഹത്തിന് നീതി നിഷേധിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകളിലും പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറി അഡ്വ. എ.സനീഷ്‌കുമാര്‍ വൈക്കത്ത് പടിഞ്ഞാറെനടയില്‍ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ ഏകദിന ഉപവാസ സമരം നടത്തി. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി ബി.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. പി.പി സിബിച്ചന്‍, മോഹന്‍ ഡി ബാബു, അബ്ദുള്‍ സലാം റാവുത്തര്‍, പി.എന്‍ ബാബു, ജയ്‌ജോണ്‍ പേരയില്‍, അഡ്വ. വി.സമ്പത്ത് കുമാര്‍, പോള്‍സണ്‍ ജോസഫ്, പി.ഡി ഉണ്ണി, എസ്.ജയപ്രകാശ്, ബി.ചന്ദ്രശേഖരന്‍, എം.കെ ഷിബു, എന്‍.സി തോമസ്, ഷാജി വല്ലൂത്തറ, കെ.കെ ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.