Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെരുവുനായ്ക്കളെക്കുറിച്ച് വിവരം നല്‍കുക
09/10/2020

വൈക്കം: തെരുവുനായ് നിയന്ത്രണത്തിന്റെ ഭാഗമായി വൈക്കം നഗരത്തില്‍ നടപ്പിലാക്കി വരുന്ന എ.ബി.സി പദ്ധതി അവസാനഘട്ടത്തിലേക്ക് കടന്നു. തെരുവുനായ്ക്കള്‍ നഗരത്തില്‍ അലഞ്ഞു തിരിയുന്നതു മൂലം യാത്രക്കാര്‍ക്കും പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒട്ടേറെ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. ഇതു പരിഗണിച്ചാണ് 2016 മുതല്‍ മുന്‍സിപ്പാലിറ്റി തെരുവുനായ് വന്ധ്യക്കരണ പദ്ധതി ആരംഭിച്ചത്. തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് പേവിഷ ബാധയ്‌ക്കെതിരായ പ്രതിരോധ കുത്തിവെയ്പ്പ് നല്‍കി പിടിച്ച സ്ഥലത്ത് തന്നെ തിരികെ വിടുന്നതാണ് എ.ബി.സി പദ്ധതി. 600-ല്‍ അധികം നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു. പരിശീലനം ലഭിച്ച കൂടുംബശ്രീ പ്രവര്‍ത്തകര്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭയിലെ ഏതെങ്കിലും പ്രദേശങ്ങളില്‍ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കള്‍ ഉണ്ടെങ്കില്‍ ഈ നമ്പരില്‍ വിവരം നല്‍കാവുന്നതാണ്. 6282762319.