എല്‍.ഇ.ഡി. ടി.വി കള്‍ ഏറ്റുവാങ്ങി
09/10/2020
ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാതെ വിഷമിച്ച ആശ്രമം സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സെന്‍ട്രല്‍ എക്സൈസ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയും പൂര്‍വവിദ്യാര്‍ത്ഥികളും ചേര്‍ന്ന് നല്കിയ എല്‍.ഇ.ഡി ടി.വി കള്‍ പ്രഥമധ്യാപിക പി.ആര് ബിജി വിതരണം ചെയ്യുന്നു.
വൈക്കം: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാതെ വിഷമിച്ച ആശ്രമം സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സെന്‍ട്രല്‍ എക്സൈസ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയും സ്കൂളിലെ 1998 ബാച്ചിലെ പൂര്‍വവിദ്യാര്‍ത്ഥികളും ചേര്‍ന്ന് നല്കിയ എല്‍.ഇ.ഡി. ടി.വി കള്‍ പ്രഥമാധ്യാപിക പി.ആര് ബിജി ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് പി.പി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഷാജി ടി കുരുവിള, സി.സുരേഷ്കുമാര്‍, വി.ശ്രീജിത്ത്, പ്രിന്‍സ് എന്നിവര്‍ പങ്കെടുത്തു.