Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അടിയന്തിര യോഗം ചേര്‍ന്നു.
08/10/2020

വൈക്കം: മികച്ചക്ഷീര കര്‍ഷകനും ക്ഷീരകര്‍ഷകവേദി ഉദയനാപുരം മേഖലാ കമ്മറ്റിയംഗവുമായ പടിഞ്ഞാറെക്കര രാഹുല്‍ നിവാസില്‍ കെ.വി രാജുവിന്റെ ദാരുണ മരണത്തിനുത്തരവാദികളായ കെ.എസ്.ഇ.ബി അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അഖിലേന്ത്യാ കിസാന്‍സഭ തലയോലപ്പറമ്പ് മണ്ഡലം കമ്മറ്റി അടിയന്തിര യോഗം ചേര്‍ന്നു. ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കിയ ഉദയനാപുരം പഞ്ചായത്തിലെ നിരവധി വീടുകളില്‍ അതിരാവിലെ മുതല്‍ പശുവിനെ കറക്കുന്ന ജോലി ചെയ്തു വരുകയായിരുന്നു രാജു. രാജുവിന്റെ മരണം ഈ മേഖലയിലെ ക്ഷീരകുടുംബങ്ങള്‍ക്കും വലിയ നഷ്ടമാണുണ്ടാക്കിയത്. രാജുവിന്റെ ജോലിയില്‍ നിന്നുള്ള ഏകവരുമാനമാണ് കുടുംബത്തിന് ആശ്രമായിട്ടുണ്ടായിരുന്നതെന്നും അതിനാല്‍ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും, ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മൂന്നുമാസം മുമ്പ് രാജു ഉള്‍പ്പെടെയുള്ള പരിസരവാസികള്‍ കെ.എസ്.ഇ.ബി യില്‍ നേരിട്ടു കൊടുത്ത പരാതി അധികൃതര്‍ പരിഗണിച്ചിരുന്നെങ്കില്‍ ഈ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും യോഗം അഭിപ്രായപ്പെട്ടു. ഈ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര നടപടി സ്വീകരിക്കാത്തപക്ഷം ജനകീയ സമരത്തിന് നേതൃത്വം നല്‍കുവാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ കെ.എം മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അനി ചെള്ളാങ്കല്‍, കെ.വേണുഗോപാല്‍, അഡ്വ. പി.വി കൃഷ്ണകുമാര്‍, പി.കെ മുരളീധരന്‍, പി.ആര്‍ സുരേഷ്, വിജയന്‍ കൊടിയാട്, കുര്യാക്കോസ് ചിറയില്‍ എന്നിവര്‍ പ്രസംഗിച്ചു.