Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭക്തിഗാനം ക്ഷേത്രനടയില്‍ പാടി ദേവിക്ക് സമര്‍പ്പിച്ചു.
08/10/2020
വൈക്കം വിജയലക്ഷ്മിയുടെ കുടുംബക്ഷേത്രമായ ഉദയനാപുരം നന്ദാവനം ശ്രീനാഗചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ ദേവിയെക്കുറിച്ച് ആലപ്പി രംഗനാഥ് രചിച്ച് സംഗീതസംവിധാനം ചെയ്ത് വിജയലക്ഷ്മി പാടിയ ഭക്തിഗാനത്തിന്റെ സി.ഡി ആലപ്പി രംഗനാഥ് വൈക്കം വിജയലക്ഷ്മിക്ക് കൈമാറുന്നു.

വൈക്കം: ഡോ. വൈക്കം വിജയലക്ഷ്മിയുടെ കുടുംബക്ഷേത്രമായ ഉദയനാപുരം നന്ദാവനം ശ്രീനാഗചാമുണ്ഡേശ്വരി ദേവിയെക്കുറിച്ച് സിംഹേന്ദ്രമധ്യമം രാഗത്തില്‍ ചിട്ടപ്പെടുത്തിയ ഭക്തിഗാനം വിജയലക്ഷ്മി ക്ഷേത്രനടയില്‍ പാടി ദേവിക്ക് സമര്‍പ്പിച്ചു. പ്രശസ്ത സംഗീതസംവിധായകന്‍ ആലപ്പി രംഗനാഥ് രചിച്ച് സംഗീതസംവിധാനം ചെയ്ത 'ഓം സര്‍പ്പരാജ്ഞിവിഗ്രഹേ ദേവി'ന്ന ഗാനവും നൂറ് നാമാവലിയുമാണ് വിജയലക്ഷ്മി പാടിയത്. ചലച്ചിത്ര പിന്നണി ഗായകന്‍ ചേര്‍ത്തല വിനു ആനന്ദാണ് ഈ ഗാനത്തിന്റെ ട്രാക്ക് പാടിയത്. സമര്‍പ്പണ ചടങ്ങില്‍ വിജയലക്ഷ്മിയുടെ അച്ഛന്‍ വി മുരളീധരന്‍, അമ്മ വിമല, ഗായകന്‍ വിനു ആനന്ദ്, ഭക്തജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.