Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഴിമതിയില്‍ നിന്നും ഫാസിസത്തില്‍ നിന്നും സ്വാതന്ത്ര്യം എ.ഐ.വൈ.എഫ് ആസാദീസംഗമം ഇന്ന് ജില്ലയില്‍
22/03/2016

അഴിമതിയില്‍ നിന്നും ഫാസിസത്തില്‍ നിന്നും സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി ഇന്ന് ഭഗത്‌സിംഗ് ദിനത്തില്‍ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ആസാദീ സംഗമം സംഘടിപ്പിക്കും. സംസ്ഥാനത്ത് അധികാരത്തില്‍ നിന്നും ഇറങ്ങാന്‍ പോകുന്ന സമയത്തു പോലും യൂ.ഡി.എഫ് സര്‍ക്കാര്‍ നടത്തി പോന്ന അഴിമതികള്‍ തുടരുകയാണ്. ഭരണത്തിലേറിയ നാള്‍ മുതല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഓരോ ദിവസവും പുതിയ പുതിയ അഴിമതികള്‍ ചെയ്യുകയായിരുന്നു. സോളാര്‍, ബാര്‍കോഴ തുടങ്ങിയ സംസ്ഥാന ഭരണത്തെ പിടിച്ചുലച്ച നിരവധി അഴിമതികള്‍ കേരളത്തില്‍ ഉണ്ടായി. മുഖ്യമന്ത്രിയുടെ ഓഫീസ് പോലും അഴിമതിക്കാരുടെ കൂടാരമാക്കി മാറ്റി. വിജിലന്‍സ് കേസില്‍ പ്രതിയല്ലാത്ത മന്ത്രിമാര്‍ കേരളത്തില്‍ ഇല്ല എന്നതായിരുന്നു 5 വര്‍ഷത്തെ ഭരണനേട്ടം. കേന്ദ്രത്തിലാണെങ്കില്‍ ബി.ജെ.പി ഭരണത്തിന്‍ കീഴില്‍ ഫാസിസ്റ്റ് പ്രവണത വളര്‍ന്നു വരുന്നു. ആര്‍.എസ്.എസ് നേതൃത്വത്തില്‍ രാജ്യത്ത് മത വിദ്വേഷം വളര്‍ത്തി വര്‍ഗ്ഗീയ സംഘട്ടനങ്ങളും ന്യൂനപക്ഷ, പട്ടികജാതി വേട്ടകളും രാജ്യത്ത് ആവര്‍ത്തിക്കുന്നു. ജനാധിപത്യ മൂല്യങ്ങളെ കശാപ്പു ചെയ്യുകയും മനുഷ്യാവകാശ ലംഘനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മോഡി ഭരണത്തിലെ ഈ ഫാസിസ്റ്റ് വല്‍ക്കരണത്തില്‍ നിന്നും ഉമ്മന്‍ചാണ്ടി ഭരണത്തിലെ അഴിമതിയില്‍ നിന്നും സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി എ.ഐ.വൈ.എഫ് നേതൃത്വത്തില്‍ സ്വാതന്ത്ര്യ സംവാദന പോരാട്ടത്തില്‍ രക്തസാക്ഷിത്വം വരിച്ച ധീര ഭഗത്‌സിംഗ് ദിനമായ മാര്‍ച്ച് 23ന് ആസാദീസംഗമം സംഘടിപ്പിക്കും. വൈക്കം ടോള്‍ ജംഗ്ഷനില്‍ നടക്കുന്ന സംഗമം സി.പി.ഐ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം ബിനോയ്‌വിശ്വം ഉദ്ഘാടനം ചെയ്യും. കോട്ടയം മണ്ഡലത്തിലെ പാക്കില്‍ നടക്കുന്ന സംഗമം എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ററി.സി.സഞ്ജിത്ത് ഉദ്ഘാടനം ചെയ്യും. .