പ്രതിഷേധിച്ചു.
08/10/2020
ഡോ.ആര്.എല്‍.വി രാമകൃഷ്ണനോട് കടുത്ത വിവേചനം കാട്ടിയ കേരളസംഗീത നാടക അക്കാദമിയുടെ നടപടിയില്‍ ഇപ്റ്റ വൈക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധം
വൈക്കം: കലാകാരന്മാരെ എന്നും പ്രോത്സാഹിപ്പിക്കുന്ന ഇടതുപക്ഷ ഗവണ്മെന്റിന് ദുഷ്പേരുണ്ടാക്കുന്ന വിധം ഡോ. ആര്.എല്‍.വി രാമകൃഷ്ണനോട് കടുത്ത വിവേചനം കാട്ടിയ കേരളസംഗീത നാടക അക്കാദമിയുടെ നടപടിയില്‍ ഇപ്റ്റ വൈക്കം മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. വൈക്കം സത്യാഗ്രഹ സ്മാരക മന്ദിരത്തിനു മുന്നില്‍ നടത്തിയ പ്രതിഷേധയോഗം ഇപ്റ്റ മണ്ഡലം സെക്രട്ടറി സി.പി ലെനിന് ഉദ്ഘാടനം ചെയ്തു. ഇപ്റ്റ മണ്ഡലം പ്രസിഡന്റ് കെ.രമേശന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഇപ്റ്റ ഭാരവാഹികളായ മുരളി വാഴമന, വൈക്കം നാണപ്പന്, പി.സോമന് പിള്ള എന്നിവര്‍ പങ്കെടുത്തു.