Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉപവസിക്കും.
08/10/2020

വൈക്കം: രാജ്യത്ത് കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും നടക്കുന്ന പീഢനങ്ങളിലും ദളിത് സമൂഹത്തിന് നീതി നിഷേധിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകളിലും പ്രതിഷേധിച്ച് കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറി അഡ്വ. എ.സനീഷ് കുമാര്‍ നാളെ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ വൈക്കത്തെ അര്‍ബന്‍ ബാങ്കിന് മുന്‍വശത്തെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ഉപവസിക്കും. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി സെക്രട്ടറി അഡ്വ. എസ്.ശരത് സമാപനം നിര്‍വ്വഹിക്കും. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍, ഡി.സി.സി ഭാരവാഹികള്‍, ജനപ്രതിനിധികള്‍, ബ്ലോക്ക് മണ്ഡലം ഭാരവാഹികള്‍, പോഷക സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിക്കും.