Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാദേവക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമി ഉത്സവത്തിന് നവംബര്‍ 27ന് കൊടിയേറും.
08/10/2020

വൈക്കം: മഹാദേവക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമി ഉത്സവത്തിന് നവംബര്‍ 27ന് കൊടിയേറും. ഡിസംബര്‍ എട്ടിന് പുലര്‍ച്ചേ 4.30നാണ് അഷ്ടമിദര്‍ശനം. കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും ഈ വര്‍ഷത്തെ ഉത്സവം. ലളിതമായ ചടങ്ങുകളോടെ ആഘോഷിക്കും. അഷ്ടമി ഉത്സവത്തിന് സമാരംഭം കുറിക്കുന്ന പുള്ളിസന്ധ്യവേല 22, 24, 26, 28 തീയതികളില്‍ നടക്കും. പുള്ളിസന്ധ്യവേലയുടെ കോപ്പുതൂക്കല്‍ 19ന് രാവിലെ 8.15നും 10.15നും ഇടയ്ക്കുള്ള സമയത്ത് ദേവസ്വം കലവറയില്‍ നടക്കും. മുഖസന്ധ്യവേലയ്ക്ക് 29ന് രാവിലെ ഒന്‍പതിനും 11നും ഇടയ്ക്കുള്ള സമയത്ത് കോപ്പുതൂക്കും. 30, 31, നവംബര്‍ ഒന്ന്, രണ്ട്, തീയതികളിലാണ് മുഖസന്ധ്യവേല. അഷ്ടമി ഉത്സവത്തിന്റെ കോപ്പുതൂക്കല്‍ നവംബര്‍ 26ന് രാവിലെ എട്ടിനും 9.45നുമിടയ്ക്കുള്ള സമയത്ത് ദേവസ്വം കലവറയില്‍ നടക്കും. കൊടിയേറ്റ് അറിയിപ്പും 26ന് നടക്കും. 27ന് രാവിലെ 6.30നും 7.40നും ഇടയ്ക്കുള്ള സമയത്താണ് വൈക്കത്തഷ്ടമി ഉത്സവത്തിന് കൊടിയേറ്റുന്നത്. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, മേക്കാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഡിസംബര്‍ എട്ടിന് പുലര്‍ച്ചേ 4.30 നാണ് പ്രശസ്തമായ അഷ്ടമിദര്‍ശനം. ഒന്‍പതിന് വൈകിട്ട് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.