Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ഹരിതസമൃദ്ധി പദ്ധതിക്ക് തുടക്കമായി.
08/10/2020

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ഹരിതസമൃദ്ധി പദ്ധതിക്ക് തുടക്കമായി. മുഴുവന്‍ വീടുകളിലും പച്ചക്കറികള്‍ കൃഷി ചെയ്യുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഹരിതകേരള മിഷന്റെയും കൃഷി വകുപ്പിന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വീടുകളിലേക്ക് നല്‍കുന്നതിനായുള്ള പച്ചക്കറി വിത്തുകളുടെ വിതരണ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ പി.എസ് മുരളീധരന്‍ നിര്‍വഹിച്ചു. അജിത്കുമാര്‍, അനീഷ്, മറിയം, അലീന തുടങ്ങിയവര്‍ പങ്കെടുത്തു.