Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ്ണ നടത്തി
06/10/2020
വിവിധയാവശ്യങ്ങളുന്നയിച്ച് ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് ഐ.എന്‍.ടി.യൂ.സി വൈക്കം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ലോട്ടറി ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വിതരണം ചെയ്ത വില്‍പ്പന നടക്കാത്ത ലോട്ടറി ടിക്കറ്റുകള്‍ തിരിച്ചെടുക്കുക, ആഴ്ചയില്‍ മൂന്ന് ദിവസം എന്ന നിലയില്‍ നിന്നും നറുക്കെടുപ്പ് ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനുള്ള നടപടി പിന്‍വലിക്കുക, 100 രൂപാ ടിക്കറ്റുകള്‍ ഇറക്കുവാനുള്ള നീക്കം പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഓള്‍ കേരള ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് ഐ.എന്‍.ടി.യൂ.സി വൈക്കം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ലോട്ടറി ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജോര്‍ജ്ജ് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഡി സുധാകരന്‍, സി.തങ്കച്ചന്‍, മോഹന്‍ കെ തോട്ടുപുറം, കെ.സത്യന്‍, വി.അരവിന്ദന്‍, കെ.വി പുരുഷന്‍ എന്നിവര്‍ പ്രസംഗിച്ചു.