Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തുമ്പൂര്‍മുഴി മോഡല്‍ കമ്പോസ്റ്റ് നിര്‍മ്മാണത്തിന് വൈക്കം ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി.
06/10/2020
വൈക്കം ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ച തുമ്പൂര്‍മുഴി മോഡല്‍ കമ്പോസ്റ്റ് നിര്‍മ്മാണ യൂണിറ്റ് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീദേവി ജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജൈവമാലിന്യങ്ങള്‍ സംസ്‌കരിച്ച് ജൈവവളമാക്കുന്ന തുമ്പൂര്‍മുഴി മോഡല്‍ കമ്പോസ്റ്റ് നിര്‍മ്മാണത്തിന് വൈക്കം ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി. 2.56 ലക്ഷം രൂപ ചെലവഴിച്ച് ബ്ലോക്ക് പഞ്ചായത്ത് വളപ്പില്‍ കമ്പോസ്റ്റ് നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചത്. മാലിന്യസംസ്‌ക്കരണവുമായി ബന്ധപ്പെട്ട് പാലക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐ.ആര്‍.ടി.സി എന്ന സര്‍ക്കാര്‍ ഏജന്‍സിയാണ് പദ്ധതി നിര്‍വഹണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്. ജൈവമാലിന്യങ്ങള്‍ക്ക് മീതെ ചകിരി ചോറുവിതറി അതില്‍ ജൈവമിശ്രിതം ചേര്‍ത്താണ് ജൈവവളം നിര്‍മിക്കുന്നത്. വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനോടനുബന്ധിച്ച് വ്യവസായ ഓഫീസ്, കൃഷി അസി.ഡയറക്ടര്‍ ഓഫീസ്, ക്ഷീരവികസന ഓഫീസ്, പട്ടികജാതി വികസനഓഫീസ് അടക്കമുള്ള ഓഫീസുകളിലായി 76 ഓളം ജീവനക്കാരുണ്ട്. വൈക്കം ബ്ലോക്ക് പഞ്ചായത്തില്‍ വിവിധ പരിപാടികള്‍ നടക്കുമ്പോഴുണ്ടാകുന്ന ഭക്ഷ്യ മാലിന്യങ്ങളും ജീവനക്കാരുടെ ഭക്ഷണാവശിഷ്ടങ്ങളും ഇനി സംസ്‌കരിച്ച് ജൈവവളമാക്കാന്‍ കഴിയുമെന്ന് വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീദേവി ജയന്‍ തുമ്പൂര്‍മുഴി മോഡല്‍ കമ്പോസ്റ്റ് നിര്‍മ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.