Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്കിലെ ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷന്‍ നല്‍കുന്നു.
06/10/2020

വൈക്കം: ജലജീവന്‍ പദ്ധതിയുടെ ഭാഗമായി താലൂക്കിലെ ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷന്‍ നല്‍കുന്നു. വെച്ചൂര്‍, തലയാഴം, ടി.വി പുരം, ഉദയനാപുരം, മറവന്‍തുരുത്ത്, ചെമ്പ്, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തുകളിലുള്ളവര്‍ അവരവരുടെ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് പഞ്ചായത്ത് മുഖേന വാട്ടര്‍ അതോറിട്ടി ഓഫീസില്‍ 10നകം അപേക്ഷ സമര്‍പ്പിക്കണം. എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ മുഴുവന്‍ ഗ്രാമീണ കുടുംബങ്ങള്‍ക്കും പദ്ധതിചെലവിന്റെ പത്തുശതമാനം തുക ഗുണഭോക്തൃവിഹിതമായി അടച്ചു കണക്ഷന്‍ നേടാം. പഞ്ചായത്തുതലത്തില്‍ പ്രവൃത്തികള്‍ ആരംഭിക്കുന്ന മുറയ്ക്ക് കണക്ഷന്‍ ലഭ്യമാക്കും. പഞ്ചായത്ത് ഓഫീസിനെയോ വാര്‍ഡ് മെമ്പറെയോ സമീപിച്ച് അപേക്ഷ നല്‍കണമെന്ന് അസി.എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു.