Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൈലിംഗിനിടയില്‍് ഡ്രിമ്മിംഗ് പൈപ്പും അനുബന്ധ ഉപകരണങ്ങളും കുഴിയിലേക്ക് ഊരി വീണു.
05/10/2020
ഉദയനാപുരം പഞ്ചായത്തിലെ നേരേകടവില്‍ കെ.എസ്.ഇ.ബി യുടെ ടവര്‍ നിര്‍മ്മാണത്തിന്റെ പൈലിംഗ് ജോലിക്കിടയില്‍ കുഴിയിലകപ്പെട്ട ഡ്രിമ്മിംഗ് പൈപ്പും അനുബന്ധ ഉപകരണങ്ങളും മുങ്ങിയെടുക്കാന്‍ മുങ്ങല്‍ വിദഗ്ധര്‍ കുഴിയിലിറങ്ങിയപ്പോള്‍

വൈക്കം: വൈദ്യൂതി വിതരണം കാര്യക്ഷമമാക്കാനായി തുറവൂര്‍-കുറവിലങ്ങാട് കോട്ടയം ലൈന്‍ പാക്കേജിന്റെ ഭാഗമായി ഉദയനാപുരം പഞ്ചായത്തിലെ നേരേകടവ് കരിയില്‍ ഭാഗത്ത് ടവറിനായി നടത്തിയ പൈലിംഗിനിടയില്‍് ഡ്രിമ്മിംഗ് പൈപ്പും അനുബന്ധ ഉപകരണങ്ങളും കുഴിയിലേക്ക് ഊരി വീണു. 24 മീറ്റര്‍ ആഴത്തില്‍ ഒരു മീറ്റര്‍ വ്യാസത്തിലെടുത്ത ചെളി നിറഞ്ഞ കുഴിയിലകപ്പെട്ട ഉപകരണം ചെളിനീക്കിയ ശേഷം എറണാകുളം നീല്‍ ഡ്രൈവേഴ്‌സിലെ നീന്തല്‍ വിദഗ്ധന്‍ ഓക്‌സിജന്‍ സിലിണ്ടര്‍ അടക്കമുള്ളവ ധരിച്ച ശേഷം വടത്തിലൂടെ കുഴിയുടെ അടിത്തട്ടിലേക്ക് ഇറങ്ങിയാണ് ഉപകരണങ്ങള്‍ പുറത്തെടുത്തത്. രണ്ടുലക്ഷത്തോളം വിലവരുന്ന ഉപകരണം തിരിച്ചെടുക്കാന്‍ 75000 രൂപയോളം കരാര്‍ എറ്റെടുത്ത സ്ഥാപനത്തിന് ചെലവഴിക്കേണ്ടി വന്നു. നിലവിലെ 165 കെ.വി ലൈന്‍ 265 കെ.വി യായി ഉയര്‍ത്തി വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാരാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി കുറവിലങ്ങാട് പൂര്‍ത്തിയായ 400 കെ.വി സബ്‌സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നിര്‍വഹിക്കും.