Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സര്‍ക്കാര്‍ അംഗീകൃത സേവനകേന്ദ്രമായ ബഹുഭൂരിപക്ഷം വരുന്ന അക്ഷയകേന്ദ്രങ്ങളിലും സര്‍ക്കാര്‍ നിരക്കിലും കൂടുതല്‍ തുക വാങ്ങിക്കുന്നതായി പരാതി.
03/10/2020

വൈക്കം: സര്‍ക്കാര്‍ അംഗീകൃത സേവനകേന്ദ്രമായ ബഹുഭൂരിപക്ഷം വരുന്ന അക്ഷയകേന്ദ്രങ്ങളിലും സര്‍ക്കാര്‍ നിരക്കിലും കൂടുതല്‍ തുക വാങ്ങിക്കുന്നതായി പരാതി. സൗജന്യ സേവനങ്ങള്‍ക്കൊപ്പം ഈ-സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ കുറഞ്ഞ നിരക്കാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും ഒരേ സേവനത്തിന് പല അക്ഷയകേന്ദ്രങ്ങളും വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നതു മൂലം പൊതുജനങ്ങള്‍ക്ക് ഏറെ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നു. കൂടാതെ പട്ടികജാതിക്കാര്‍ക്കും മുന്‍ഗണനാ കാര്‍ഡുള്ളവര്‍ക്കും ഇളവുകള്‍ ഉണ്ടെങ്കിലും പല അക്ഷയകേന്ദ്രങ്ങളിലും ഈ ഇളവുകളൊന്നും നല്‍കാറില്ല. ചില അക്ഷയകേന്ദ്രങ്ങളുടെ ഈ നടപടി മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന അക്ഷകേന്ദ്രങ്ങളുടെ പ്രവര്‍ത്തങ്ങള്‍ക്കു കൂടി മങ്ങലേല്‍പ്പിക്കുന്നതാണ്. ആയതിനാല്‍ എല്ലാ അക്ഷയകേന്ദ്രങ്ങളിലും സര്‍ക്കാര്‍ നിരക്കുകള്‍ മാത്രം വാങ്ങുന്നതിനും, വാങ്ങുന്ന തുകയ്ക്ക് രസീത് നല്‍കുന്നതിനുമുള്ള നടപടി സ്വീകരിക്കണമെന്നും, ഇ-സേവനങ്ങള്‍ വഴിയുള്ള അപേക്ഷയുടെ നമ്പര്‍, പാസ്‌വേഡ്, റഫറന്‍സ് നമ്പര്‍ എന്നിവ നല്‍കണമെന്നും കരോട്ടെപോഴവേലില്‍ കെ.വി തങ്കമണി സംസ്ഥാന അക്ഷയകേന്ദ്രം ഡയറക്ടറോടാവശ്യപ്പെട്ടു. അതോടൊപ്പം സര്‍ക്കാര്‍ സേവനനിരക്ക് പൊതുജനങ്ങള്‍ക്ക് വ്യക്തമായി കാണുന്ന തരത്തില്‍ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തണമെന്നും, സാമൂഹ്യഅകലം പാലിക്കുന്നതിനും മുന്‍ഗണനാക്രമത്തില്‍ സേവനം ലഭ്യമാക്കുന്നതിനും ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.