Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചു.
03/10/2020
ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് ഹരിത റസിഡന്റ്‌സ് അസോസിയേഷന്‍ മികച്ചസേവനം നടത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയ പുരസ്‌കാരങ്ങള്‍ സി.കെ ആശ എം.എല്‍.എ വിതരണം ചെയ്യുന്നു.

വൈക്കം: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഹരിത റസിഡന്റ്‌സ് അസോസിയേഷന്‍ മികച്ച സേവനം നടത്തിയ ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചു. സി.കെ ആശ എം.എല്‍.എ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ഹരിത സ്‌കോളര്‍ഷിപ്പ്, പി.ഗോപാലകൃഷ്ണന്‍ മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് എന്നിവയും വിതരണം ചെയ്തു. പ്രസിഡന്റ് ടി.ജി ബാബുവിന്റെ അദ്ധ്യക്ഷതയില്‍ പ്രധാന റോഡിലെ ശുചീകരണപ്രവര്‍ത്തനവും എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.എം സന്തോഷ് കുമാര്‍, കെ.രഘുനന്ദന്‍, അഡ്വ. ചന്ദ്രബാബു എടാടന്‍, പ്രസന്ന മോഹനന്‍, ജീവന്‍ ശിവറാം എന്നിവര്‍ പ്രസംഗിച്ചു. ആരോഗ്യപ്രവര്‍ത്തകരായ പി.ഷിബു ലക്ഷ്മിഭവന്‍, കെ.എം ആദിലമോള്‍, കെ.പി രാജശ്രീ, കെ.എം മുഹമ്മദ് നിസാര്‍ എന്നിവരെയാണ് ആദരിച്ചത്.