Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധപ്രകടനവും ധര്‍ണ്ണയും നടത്തി.
03/10/2020
ദലിത് പെണ്‍കുട്ടിയെ പീഢിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഭാരതീയ ദലിത് കോണ്‍ഗ്രസ് വ്യാഴാഴ്ച വൈകിട്ട് നടത്തിയ പ്രകടനവും ധര്‍ണ്ണയും ഡി.സി.സി ട്രഷറര്‍ ജെയ്‌ജോണ്‍ പേരയില്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉത്തര്‍പ്രദേശില്‍ ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ആംബുലന്‍സ് വാനില്‍ പെണ്‍കുട്ടിയ പീഢിപ്പിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കണമെന്നുമാവശ്യപ്പെട്ട് ഭാരതീയ ദലിത് കോണ്‍ഗ്രസ് വൈക്കം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച വൈകിട്ട് വൈക്കം ടൗണില്‍ പ്രതിഷേധപ്രകടനവും ധര്‍ണ്ണയും നടത്തി. താലൂക്ക് ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഡി.സി.സി ട്രഷറര്‍ ജെയ്‌ജോണ്‍ പേരയില്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.സുരേഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വി.സമ്പത്ത്കുമാര്‍, ബി.അനില്‍ കുമാര്‍, ഷാജി വല്ലൂത്തറ, ഇടവട്ടം ജയകുമാര്‍, വൈക്കം ജയന്‍, കെ.കെ കുട്ടപ്പന്‍, ജോണ്‍ തറപ്പേല്‍, പി.ഡി ഉണ്ണി എന്നിവര്‍ പ്രസംഗിച്ചു.