Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുരുസ്പര്‍ശം പഠനോപകരണ വിതരണം
03/10/2020
കെ.പി.എസ്.ടി.എ ഗുരുസ്പര്‍ശം പദ്ധതിയുടെ ഭാഗമായി കോവിഡ് കാലത്ത് വിദ്യാര്‍ത്ഥി സമൂഹത്തിന് അദ്ധ്യാപകരുടെ കൈത്താങ്ങായി നല്‍കുന്ന പഠനോപകരണത്തിന്റെ ഉപജില്ലാതല വിതരണം ഡി.സി.സി ട്രഷറര്‍ ജെയ്‌ജോണ്‍ പേരയില്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരളാ പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ കോവിഡ് കാലത്ത് വിദ്യാര്‍ത്ഥി സമൂഹത്തിന് അദ്ധ്യാപകരുടെ കൈത്താങ്ങായി നടത്തുന്ന ഗുരുസ്പര്‍ശം പഠനോപകരണ വിതരണത്തിന്റെ വൈക്കം ഉപജില്ലാതല ഉദ്ഘാടനം നടത്തി. പഠനോപകരണങ്ങള്‍ക്കായി വിഷമിക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ കെ.പി.എസ്.ടി.എ സംസ്ഥാനവ്യാപകമായി നാലരക്കോടി രൂപയാണ് ചെലവഴിക്കുന്നത്. സമ്മേളനം ഡി.സി.സി ട്രഷറര്‍ ജെയ്‌ജോണ്‍ പേരയില്‍ ഉദ്ഘാടനം ചെയ്തു. പഠനോപകരണ വിതരണം ഡി.സി.സി സെക്രട്ടറി ബി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് പി.ആര്‍ ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.പി അജിത്, സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ സി. ജോസഫ്, പി.പ്രദീപ്, കെ.ടി അനില്‍കുമാര്‍, സീമ ബാലകൃഷ്ണന്‍, കവിതാ ബോസ്, ജോസ് ജോസഫ്, പ്രീതി വി പ്രഭ, ഷിനു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.