Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധീവരസഭ നേതാക്കള്‍ സമരം നടത്തി.
30/09/2020
വിവിധയാവശ്യങ്ങളുന്നയിച്ച് ധീവരസഭ ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തില്‍ സഭാ ഓഫീസിനു മുന്നില്‍ നടത്തിയ സമരപരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് എ.ദാമോദരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വിവിധ ആവശ്യങ്ങളുന്നയിച്ച് ധീവരസഭ സംസ്ഥാനവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കോട്ടയം ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തില്‍ വൈക്കത്തെ ഓഫീസിനു മുന്നില്‍ ധീവരസഭ നേതാക്കള്‍ സമരം നടത്തി. കോവിഡും പ്രകൃതിക്ഷോഭവും മൂലം ദുരിതത്തിലായ മത്സ്യത്തൊഴിലാളികള്‍ക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുക, അനുബന്ധ തൊഴിലാളികള്‍ക്ക് സമാശ്വാസം നല്‍കുക, പൊതുജലാശയങ്ങളില്‍ മത്സ്യം വളര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കുക, തീരദേശ ഭൂപടം തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുക, തീരപരിപാലന നിയമങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഇളവ് നല്‍കുക, ജോസഫ് കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക എന്നിവയായിരുന്നു ആവശ്യങ്ങള്‍. കോവിഡ് 19 പ്രോട്ടോക്കോള്‍ അനുസരിച്ചാണ് സമരം നടത്തിയത്. ധീവരസഭ സംസ്ഥാന വൈസ് പ്രസിഡന്റ് എ.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് ശിവദാസ് നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ രാജു, ഭൈമി വിജയന്‍, കെ.കെ അശോക് കുമാര്‍, കെ.എസ് കുമാരന്‍, കെ.സുഗുണന്‍, സുലഭ പ്രദീപ്, സൗമ്യ ഷിബു, എന്‍.രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.