Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഹാളിന്റെ ഉദ്ഘാടനം നടത്തി
29/09/2020

വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 ലക്ഷം രൂപ മുടക്കി നവീകരിച്ച വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഹാളിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി നിര്‍വഹിച്ചു. തുമ്പൂര്‍മൂഴി കമ്പോസ്്റ്റ് യൂണിറ്റിന്റെ ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീദേവി ജയന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അനിജി പ്രസാദ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി ഹരിക്കുട്ടന്‍, റ്റി.അനില്‍ കുമാര്‍, ലത അശോകന്‍, പി.ശകുന്തള തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍മാരായ ഷിബു കെ.എസ്, മായാ ഷാജി, ലീനമ്മ ഉദയകുമാര്‍, നടേശന്‍ കെ.എന്‍, ഷീല ശശിധരന്‍, വി.കെ രാജു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്.ഹേമ തുടങ്ങിയവര്‍ പങ്കെടുത്തു.