Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെരുവുനായ്ക്കളെ പിടികൂടി.
28/09/2020

വൈക്കം: വൈക്കം നഗരസഭയുടെ ആഭിമുഖ്യത്തില്‍ പരിശീലനം നേടിയ കൂടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തില്‍ തെരുവുനായ്ക്കളെ പിടികൂടി. ഇവയെ വന്ധ്യംകരിച്ച് മൂന്നു ദിവസം കൂട്ടിലടച്ച് സംരക്ഷിച്ചശേഷം പിടികൂടിയ സ്ഥലങ്ങളില്‍ വിട്ടയക്കും. നഗരത്തിലെ 26 വാര്‍ഡുകളില്‍ നിന്നുമായി 190 തെരുവുനായ്ക്കളെയാണ് പിടികൂടി വന്ധ്യംകരിക്കുന്നത്. നഗരസഭയില്‍ തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിന്റെ മൂന്നാംഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. ഊട്ടിയിലെ കുന്നൂറില്‍ നിന്ന് 15 ദിവസത്തെ പരിശീലനം നേടിയ വൈക്കം കിഴക്കേനട സ്വദേശികളായ ബീന, ബിന്ദു എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് നായക്കളെ വലയില്‍ കുടുക്കി പിടികൂടുന്നത്. പ്രവാസിയായിരുന്ന ബീനയുടെ ഭര്‍ത്താവ് വി.എസ് അനീഷും നായ പിടിക്കുന്നതില്‍ പരിശീലനം നേടി ഭാര്യയുടെ തുണയ്ക്കുണ്ട്. സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ബീന ഒരു സുഹൃത്തുവഴി നായ പിടുത്ത പരിശീലനത്തെക്കുറിച്ചറിഞ്ഞാണ് സാഹസികമായ ഈ പണിയിലേക്ക് എത്തിയത്. നാലുലക്ഷം രൂപയാണ് 190 നായ്ക്കളെ പിടികൂടാന്‍ നഗരസഭ അനുവദിച്ചിരിക്കുന്നത്. കുത്തിവയ്പ്പിനുള്ള ചെലവും നായ്ക്കളുടെ ഭക്ഷണവും നായ പിടിക്കുന്നവരുടെ വേതനവും വാഹനക്കൂലിയും ഇതില്‍ ഉള്‍പ്പെടും. പദ്ധതിക്കായി നഗരസഭ രണ്ടുലക്ഷം രൂപ വിനിയോഗിച്ചിരുന്നു.