Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിനാവശ്യമായ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ എ.ഐ.വൈ.എഫ് മണ്ഡലം കണ്‍വെന്‍ഷന്‍
22/03/2016
എ.ഐ.വൈ.എഫ് വൈക്കം മണ്ഡലം കണ്‍വെന്‍ഷന്‍ ജില്ലാ സെക്രട്ടറി പി.പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു.

നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിനാവശ്യമായ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ എ.ഐ.വൈ.എഫ് മണ്ഡലം കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അഴിമതിക്കും വര്‍ഗീയ ഫാസിസത്തിനുമെതിരെ നാളെ വൈകുന്നേരം അഞ്ചിന് ടോള്‍ ജംഗ്ഷനില്‍ സംഘടിപ്പിക്കുന്ന ആസാദിസംഗമം സി.പി.ഐ ദേശീയ എക്‌സി. അംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകരെയും സജ്ജരാക്കുവാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ജില്ലാ സെക്രട്ടറി പി.പ്രദീപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. എ.മനാഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.ബിജു കെ.ഡി വിശ്വനാഥന്‍, ആര്‍.ബിജു, സി.കെ ആശ, അഡ്വ. എം.ജി രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.