Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമരം നടത്തി.
28/09/2020

വൈക്കം: പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, കേന്ദ്രസര്‍വ്വീസിലെ എട്ടു ലക്ഷം ഒഴിവുകള്‍ നികത്തുക, ഭഗത്സിംഗ് എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി ആക്ട് നടപ്പിലാക്കുക തുടങ്ങിയ മുദ്രവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് എ.ഐ.വൈ.എഫ് വൈക്കം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വൈക്കം ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ സമരം നടത്തി. എ.ഐ.വൈ.എഫ് കോട്ടയം ജില്ലാ സെക്രട്ടറി പി.പ്രദീപ് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് വൈക്കം മണ്ഡലം സെക്രട്ടറി സജീവ് ബി ഹരന്‍, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മറ്റിയംഗം എസ്.ബിജു, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി വൈശാഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു. അഭിഷേക്, വിഷ്ണു, ജിലീഷ്, രഞ്ജിത്ത്, അനുരാഗ് തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ യൂണിറ്റുകളിലും മേഖലകളിലും നടന്ന സമരം കല്ലറയില്‍ വൈക്കം മണ്ഡലം പ്രസിഡന്റ് ജില്‍ജിത്ത്, ടി.വി പുരം നോര്‍ത്തില്‍ പാര്‍ട്ടി മണ്ഡലം സെക്രട്ടറിയേറ്റ് അംഗം വി.കെ അനില്‍കുമാര്‍, ടി.വി പുരം സൗത്തില്‍ എ.ഐ.എസ്.എഫ്. മണ്ഡലം സെക്രട്ടറി വൈശാഖ്, വെച്ചൂര്‍ ഔട്ട് പോസ്റ്റ് യൂണിറ്റില്‍ എ.ഐ.വൈ.എഫ് മണ്ഡലം കമ്മറ്റിയംഗം ഹരിമോന്‍, ഇടയാഴം യൂണിറ്റില്‍ പാര്‍ട്ടി ലോക്കല്‍ കമ്മറ്റി അഡി. സെക്രട്ടറി ജോസ് സൈമണ്‍, തലയാഴം നോര്‍ത്ത് സൗത്ത് കമ്മറ്റികളില്‍ എ.ഐ.വൈ.എഫ് സംസ്ഥാനകമ്മറ്റിയംഗം ബിജു തുടങ്ങിയവര്‍ ഉദ്ഘാടനം ചെയ്തു.