Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദേവസ്വം എംപ്ലോയീസ് ഫണ്ട് സംസ്ഥാന കൗണ്‍സില്‍ യോഗം ചേര്‍ന്നു
26/09/2020
ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കൗണ്‍സില്‍ യോഗം കെ.പി.സി.സി സെക്രട്ടറി എസ്.ശരത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ദേവസ്വം ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ പറ്റി പിരിഞ്ഞവരുടെയും സര്‍വ്വീസിലുള്ള ജീവനക്കാരുടെയും ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചിരിക്കുന്നതിനെതിരെ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് കെ.പി.സി.സി സെക്രട്ടറി എസ്. ശരത് പറഞ്ഞു. ദേവസ്വം എംപ്ലോയീസ് ഫണ്ട് സംസ്ഥാന കൗണ്‍സില്‍ യോഗം വൈക്കത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ബഡ്ജറ്റില്‍ ജീവനക്കാരുടെയും ക്ഷേത്രങ്ങളുടെയും സംരക്ഷണത്തെ ലക്ഷ്യമാക്കി 100 കോടി രൂപയുടെ പ്രഖ്യാപനം നടത്തിയത് പാഴായിപ്പോയെന്നും അദ്ദേഹം ആരോപിച്ചു. ഓരോ ദിവസത്തെ വാര്‍ത്തയും സംഭവങ്ങളും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ജി.ബൈജു അദ്ധ്യക്ഷത വഹിച്ചു. തുറവൂര്‍ പ്രേംകുമാര്‍, കൃഷ്ണകുമാര്‍ വാര്യര്‍, നെയ്യാറ്റിന്‍കര പ്രവീണ്‍, ബിജു വി നാഥ്, ജി.ശശികുമാര്‍, പി.ഡി ഉണ്ണി, രാജ്‌മോഹന്‍ എഴുകോണ്‍, എന്‍.വി ഗോപകുമാര്‍, ബിജു, കാട്ടാക്കട അനില്‍, സുനില്‍ ശാന്തി, വിജയന്‍ കീഴൂര്‍ എന്നിവര്‍ പ്രസംഗിച്ചു.