Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
25/09/2020
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ ബില്ലിനെതിരെ സംയുക്തകര്‍ഷക സമിതി വൈക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പോസ്‌റ്റോഫീസ് പടിക്കലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും കര്‍ഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കുഞ്ഞപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ ബില്ലുകള്‍ പിന്‍വലിക്കുക, ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ട്രേഡ് ആന്റ് കൊമേഴ്‌സ് ബില്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സംയുക്തകര്‍ഷക സമിതി വൈക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പോസ്‌റ്റോഫീസ് പടിക്കലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കര്‍ഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കുഞ്ഞപ്പന്‍ ഉദ്ഘാടനം ചെയ്തു. കിസാന്‍ സഭ മണ്ഡലം സെക്രട്ടറി കെ.കെ ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ടി.ടി സെബാസ്റ്റ്യന്‍, സി.എസ് രാജു, കെ.ബി പുഷ്‌ക്കരന്‍, കെ.രമേശന്‍, പി.വി പുഷ്‌ക്കരന്‍, കെ.വി പവിത്രന്‍, കെ.സി ഗോപാലകൃഷ്ണന്‍, ശശികുമാര്‍, ഇടത്തില്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.