Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധ പ്രകടനവും ബില്‍ കത്തിക്കലും സമരവും നടത്തി.
25/09/2020
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കിസാന്‍ കോണ്‍ഗ്രസ് വൈക്കം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സമരം കെ.പി.സി.സി അംഗം എന്‍.എം താഹ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കിസാന്‍ കോണ്‍ഗ്രസ് വൈക്കം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും ബില്‍ കത്തിക്കലും സമരവും നടത്തി. കെ.പി.സി.സി അംഗം എന്‍.എം താഹ ഉദ്ഘാടനം ചെയ്തു. കിസാന്‍ കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സാജന്‍ വെണ്‍പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. അക്കരപ്പാടം ശശി, മോഹന്‍ ഡി ബാബു, അബ്ദുള്‍സലാം റാവുത്തര്‍, ബി.അനില്‍കുമാര്‍, പി.എന്‍ ബാബു, ജെയ്‌ജോണ്‍പേരയില്‍, പി.ഡി ഉണ്ണി, ഷൈന്‍ പ്രകാശ്, റോയ് ടി.വി പുരം, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, പി.കെ ജയകുമാര്‍, വൈക്കം മോഹനന്‍, എം.കെ ഷിബു, ജി.രാജീവ്, പി.വി വിവേക്, വര്‍ഗീസ് പുത്തന്‍ചിറ, സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.