Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈദ്യുതി ജീവനക്കാരുടെ സാലറി വീണ്ടും കട്ടു ചെയ്യുവാനുള്ള നീക്കത്തില്‍ നിന്നും ബോര്‍ഡ് അധികാരികള്‍ പിന്‍മാറാണമെന്ന്
24/09/2020
തുടര്‍ച്ചയായ സാലറി കട്ടിംഗിനെതിരെ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ഐ.എന്‍.ടി.യൂ.സി വൈക്കം വൈദ്യുതിഭവനു മുന്നില്‍ നടത്തിയ പ്രതിഷേധ യോഗം സംസ്ഥാന പ്രസിഡന്റ് എം.വി മനോജ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കോവിഡ് കാലത്ത് ആരോഗ്യപ്രവര്‍ത്തകരോടൊപ്പം ജനങ്ങള്‍ക്ക് വേണ്ടി സേവനം ചെയ്യുന്ന വൈദ്യുതി ജീവനക്കാരുടെ സാലറി വീണ്ടും കട്ടു ചെയ്യുവാനുള്ള നീക്കത്തില്‍ നിന്നും ബോര്‍ഡ് അധികാരികള്‍ പിന്‍മാറാണമെന്ന് കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.വി മനോജ് ആവശ്യപ്പെട്ടു. വൈക്കം വൈദ്യുതഭവനു മുന്നില്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.ഇ.ഇ.സി വൈക്കം ഡിവിഷന്‍ പ്രസിഡന്റ് പി.ജയറാം അദ്ധ്യക്ഷത വഹിച്ചു. ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ ജില്ലാ ഭാരവാഹികളായ റ്റി.പി സുനില്‍, കെ.ഐ സോണിച്ചന്‍, എപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ഡിവിഷന്‍ ഭാരവാഹികളായ പി.എല്‍ പ്രേംലാല്‍, എം.ഡി സത്യന്‍, ഒ.എ സജീവ്, മധുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.