Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം നഗരസഭയെ ശുചിത്വനഗരമായി പ്രഖ്യാപിച്ചു.
24/09/2020

വൈക്കം: ജൈവ-അജൈവ മാലിന്യ സംസ്‌ക്കരണത്തിന് കേരള സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങളില്‍ 60 ശതമാനവും പൂര്‍ത്തീകരിച്ചതിനാല്‍ വൈക്കം നഗരസഭയെ ശുചിത്വനഗരമായി പ്രഖ്യാപിച്ചു. സത്യാഗ്രഹസ്മാരക ഹാളില്‍ നടന്ന യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ ശുചിത്വ പദവിപ്രഖ്യാപനം നടത്തി. വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവിയുടെ അദ്ധ്യക്ഷതയില്‍ നടത്തിയ യോഗത്തില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. അംബരീഷ് ജി വാസു സ്വാഗതം ആശംസിച്ചു. മുന്‍ ചെയര്‍മാന്‍ പി.ശശിധരന്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സന്തോഷ്, കൗണ്‍സിലര്‍മാരായ സിന്ധു സജീവന്‍, ഷിബി സന്തോഷ്, സുമ കുസുമന്‍, സൗദാമിനി, മുനിസിപ്പല്‍ സെക്രട്ടറി രമ്യകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.