Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംയുക്തട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരായ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സമരം സംഘടിപ്പിച്ചു
23/09/2020
സംയുക്തട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരായ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി വൈക്കം ബി.എസ്.എന്‍.എല്‍ ഓഫീസിനു മുന്നില്‍ നടന്ന സമരം കയര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സംയുക്തട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരായ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി വൈക്കം ബി.എസ്.എന്‍.എല്‍ ഓഫീസിനു മുന്നില്‍ നടന്ന സമരം കയര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യൂ.സി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍, എം.ടി ബാബുരാജ്, ഡി.രഞ്ജിത്ത് കുമാര്‍, ഡി.ബാബു, പി.എസ് പുഷ്‌ക്കരന്‍, ജോര്‍ജ്ജ്, പി.വി പുഷ്‌ക്കരന്‍, സി.എന്‍ പ്രദീപ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വെച്ചൂര്‍ പരിയാരത്ത് ഇ.എന്‍ ദാസപ്പന്‍, കച്ചേരിക്കവലയില്‍ എന്‍.അനില്‍ ബിശ്വാസ്, തലയാഴം പുത്തന്‍പാലത്തിങ്കല്‍ എം.യൂ കോര, പെരുത്തുരുത്തില്‍ പി.കെ സോമന്‍, ടി.വി പുരം മണ്ണത്താനത്ത് ലീനമ്മ ഉദയകുമാര്‍, തലയാഴം പോസ്‌റ്റോഫീസ് സി.കെ പ്രശോഭനന്‍ തുടങ്ങിയവര്‍ ഉദ്ഘാടനം ചെയ്തു. വിവിധ സമരകേന്ദ്രങ്ങളില്‍ അഡ്വ. കെ.പ്രസന്നന്‍, കെ.വി ജീവരാജന്‍, എന്‍.മോഹനന്‍, ഫിലേന്ദ്രന്‍, വി.കെ അനില്‍കുമാര്‍, ടി.സി പുഷ്പരാജന്‍, പി.ആര്‍ രജനി, കെ.എന്‍ നടേശന്‍, പി.ആര്‍ ശശി തുടങ്ങിയവര്‍ പ്രസംഗിച്ചു.