Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധ സമരം നടത്തി.
23/09/2020
ഐ.എന്‍.ടി.യൂ.സി റീജിയണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വൈക്കം താലൂക്ക് ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ സമരം സംസ്ഥാന കമ്മറ്റിയംഗം പി.വി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിനെതിരെയും തൊഴില്‍നിയമങ്ങള്‍ റദ്ദാക്കി കോഡുകളാക്കുന്നതിനെതിരെയും കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെയും ഐ.എന്‍.ടി.യൂ.സി റീജിയണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വൈക്കം താലൂക്ക് ഓഫീസിനു മുന്നില്‍ പ്രതിഷേധ സമരം നടത്തി. ഐ.എന്‍.ടി.യൂ.സി സംസ്ഥാന കമ്മറ്റിയംഗം പി.വി പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. പി.വി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ ഇടവട്ടം ജയകുമാര്‍, കെ.വി ചിത്രാംഗദന്‍, ടൗണ്‍ മണ്ഡലം പ്രസിഡന്റ് ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ജി.രാജീവ്, കെ.എന്‍ രാജപ്പന്‍, കെ.സുരേഷ് കുമാര്‍, വര്‍ഗ്ഗീസ് പുത്തന്‍ചിറ, മോഹന്‍ കെ തോട്ടുപുറം, പ്രീത രാജേഷ്, വൈക്കം ജയന്‍, എം.കെ മഹേശന്‍, സന്തോഷ് ചക്കനാടന്‍ എന്നിവര്‍ പ്രസംഗിച്ചു.