Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.ആര്‍.നാരായണന്റെ 44- അനുസ്മരണ സമ്മേളനം
22/03/2016
തലയോലപ്പറമ്പ് എസ്.എന്‍.ഡി.പി യൂണിയനിലെ അടിയം 221-ാം നമ്പര്‍ ശാഖ സംഘടിപ്പിച്ച 44-ാമത് കെ.ആര്‍.നാരായണന്‍ അനുസ്മരണ സമ്മേളനം യൂണിയന്‍ കണ്‍വീനര്‍ എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു.

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി, വൈക്കം എം.എല്‍.എ, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈക്കം താലൂക്ക് യൂണിയന്‍ പ്രസിഡന്റ്, പ്രഗത്ഭനായ വാഗ്മി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ച കെ.ആര്‍.നാരായണന്റെ 44-ാമ അനുസ്മരണ സമ്മേളനം കെ.ആര്‍.നാരായണന്‍ സ്മാരക തലയോലപ്പറമ്പ് എസ്.എന്‍.ഡി.പി യൂണിയന്‍ കണ്‍വീനര്‍ എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ രാജേന്ദ്രന്‍ വടക്കലാററ് അദ്ധ്യക്ഷത വഹിച്ചു. എ.വി.അശോകന്‍ ശിവഗിരിമഠം മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ ഇ.ഡി.പ്രകാശന്‍, വി.എം.വിജയന്‍, കെ.എസ്.ഭാഷ്യന്‍, വിഷ്ണുമോഹനന്‍, അജിത്ത് കോലേഴം, വി.കെ.രഘുവരന്‍, എ.എം.മോഹനന്‍, അരുണ്‍ജിത്ത്, സുരേഷ് തുണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.