Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ നിര്‍മ്മിച്ച കേന്ദ്രീകൃത ഓക്‌സിജന്‍ പ്ലാന്റിന്റെ ഉദ്ഘാടനം നടത്തി
22/09/2020
താലൂക്ക് ഗവണ്‍മെന്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ നിര്‍മ്മിച്ച കേന്ദ്രീകൃത ഓക്‌സിജന്‍ പ്ലാന്റിന്റെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കുന്നു.

വൈക്കം: താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയുടെ അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി സി.കെ ആശ എം.എല്‍.എ യുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് 50 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച കേന്ദ്രീകൃത ഓക്‌സിജന്‍ പ്ലാന്റ് സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ അദ്ധ്യക്ഷത വഹിച്ചു. സൂപ്രണ്ട് അനിതാ ബാബു, ആര്‍.എം.ഒ എസ്.കെ ഷീബ, കൗണ്‍സിലര്‍മാരായ പി.എസ് ശശിധരന്‍, അംബരീഷ് ജി വാസു, എന്‍.അനില്‍ ബിശ്വാസ്, ഡി.രഞ്ജിത്ത് കുമാര്‍, കെ.ആര്‍ രാജേഷ്, എം.ഡി അനില്‍കുമാര്‍, കെ.ആര്‍ സംഗീത, എച്ച്.എം.സി മെമ്പര്‍മാരായ ബി.ശശിധരന്‍, കെ.പി സതീശന്‍, എം.കെ രവീന്ദ്രന്‍, അക്കരപ്പാടം ശശി തുടങ്ങിയവര്‍ പങ്കെടുത്തു. 272 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള അടിസ്ഥാന സൗകര്യമുള്ള താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയ്ക്ക് ഓക്‌സിജന്‍ പ്ലാന്റ് വലിയ നേട്ടവും ആശ്വാസവുമാണ്.