Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം എസ്.എന്‍.ഡി.പി യൂണിയനും യൂണിയന്റെ കീഴിലുള്ള 54 ശാഖായോഗങ്ങളിലും ലളിതമായ ചടങ്ങുകളോടെ ശ്രീനാരായണഗുരുദേവന്റെ 93-ാമത് മഹാസമാധി ദിനാചരണം നടത്തി
21/09/2020
ശ്രീനാരായണഗുരുദേവന്റെ 93-ാമത് മഹാസമാധിയോടനുബന്ധിച്ച് പടിഞ്ഞാറെനടയിലെ ഗുരുമന്ദിരത്തില്‍ എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് സമാധി ദീപം തെളിയിക്കുന്നു.

വൈക്കം: ശ്രീനാരായണഗുരുദേവന്റെ 93-ാമത് മഹാസമാധി വൈക്കം എസ്.എന്‍.ഡി.പി യൂണിയനും യൂണിയന്റെ കീഴിലുള്ള 54 ശാഖായോഗങ്ങളിലും ലളിതമായ ചടങ്ങുകളോടെ ആചരിച്ചു. കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ ശാന്തിയാത്ര, സമൂഹസദ്യ, പായസവിതരണം തുടങ്ങിയ ചടങ്ങുകള്‍ ഒഴിവാക്കി. പടിഞ്ഞാറെനടയിലെ ഗുരുമന്ദിരത്തില്‍ യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് സമാധി ദീപം തെളിയിച്ചു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, വൈസ് പ്രസിഡന്റ് കെ.ടി. അനില്‍കുമാര്‍, യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.പി സന്തോഷ്, നഗരസഭ ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍, കൗണ്‍സിലര്‍ ആര്‍.സന്തോഷ്, രാജേഷ് മോഹന്‍, എസ്.അഭിലാഷ്, കെ.പി ഷാജി, എ.പ്രഭാകരന്‍. വി.വേലായുധന്‍, പി.വി വിവേക്, വനിതാ യൂണിയന്‍ പ്രസിഡന്റ് ഷീജ സാബു, സെക്രട്ടറി ബീന അശോകന്‍ എന്നിവര്‍ പങ്കെടുത്തു. രാവിലെ ഗുരുമന്ദിരത്തില്‍ ഗുരുപൂജ, ഭജന, സമൂഹപ്രാര്‍ത്ഥന, ഉപവാസം, വൈകിട്ട് ദീപാരാധന, പ്രസാദവിതരണം എന്നിവ നടന്നു. 54 ശാഖായോഗങ്ങളില്‍ ഓരോ ശാഖാ മന്ദിരങ്ങളിലും ഗുരുദേവന്റെ ചിത്രം അലങ്കരിച്ച് വച്ച് ദീപം തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തി. ഉപവാസം, ഭജന, പ്രാര്‍ത്ഥന എന്നിവയും നടത്തി.