Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അക്കരപ്പാടം ശ്രീഓംകാരേശ്വരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ശ്രീനാരായണഗുരുദേവന്റെ 93-ാമത് മഹാസമാധി ആചരിച്ചു.
21/09/2020
എസ്.എന്‍.ഡി.പി യോഗം 130-ാം നമ്പര്‍ അക്കരപ്പാടം ശ്രീഓംകാരേശ്വരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഗുരുദേവ സമാധി ദിനാചരണം പ്രസിഡന്റ് ജി ജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 130-ാം നമ്പര്‍ അക്കരപ്പാടം ശ്രീഓംകാരേശ്വരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ശ്രീനാരായണഗുരുദേവന്റെ 93-ാമത് മഹാസമാധി ആചരിച്ചു. ക്ഷേത്രത്തിലെ ഗുരുദേവ മണ്ഡപത്തില്‍ ഗുരുപൂജ, ഭജന, സമൂഹപ്രാര്‍ത്ഥന, ഉപവാസം എന്നിവ നടത്തി. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ലളിതമായി അന്നദാനവും നടത്തി. സമാധി ദിനാചരണം ശാഖാപ്രസിഡന്റ് ജി.ജയന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.ആര്‍ രതീഷ്, സദാശിവന്‍, സുനില്‍കുമാര്‍, കെ.പി ഷാജി, സരസന്‍, പ്രേമാനന്ദന്‍, ചന്ദ്രന്‍, ജയകുമാര്‍, എന്‍.സി ഷാജി, വിപിന്‍, രഞ്ജിത്ത്, പ്രസന്നന്‍, സനോജ്, ഐഷാ മോഹന്‍, അമ്പിളി ബേബി എന്നിവര്‍ പങ്കെടുത്തു. കോട്ടയം ദിനി സന്തോഷ് ഗുരുദേവദര്‍ശനങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി.