Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി.വി.പുരം ഗ്രാമപഞ്ചായത്തില്‍ പണികഴിപ്പിച്ച പുതിയ വാട്ടര്‍ ടാങ്കിന്റെ ഉത്ഘാടനം 22ന്
19/09/2020

വൈക്കം: ടി.വി.പുരം ഗ്രാമപഞ്ചായത്തില്‍ പണികഴിപ്പിച്ച പുതിയ വാട്ടര്‍ ടാങ്കിന്റെ ഉത്ഘാടനം 22ന് വൈകിട്ട് 4ന് സി.കെ.ആശ.എം.എല്‍.എ നിര്‍വ്വഹിക്കും. ടി.വി.പുരം ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും കുടിവെള്ളമെത്തിക്കുവാന്‍ ആവിഷ്‌ക്കരിച്ച ബൃഹദ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചതാണ് പുതിയ വാട്ടര്‍ ടാങ്ക്. 5 -ാം വാര്‍ഡിലെ ചേരിക്കല്‍ ഭാഗത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ള ടാങ്കിന് നാല് ലക്ഷത്തി ഇരുപതിനായിരം ലിറ്റര്‍ സംഭരണ ശേഷിയാണുള്ളത്. മെയിന്‍ ലൈനിലൂടെ വെള്ളം ഈ ടാങ്കില്‍ എത്തിച്ചശേഷം വിതരണലൈനിലൂടെ ആളുകള്‍ക്ക് ലഭ്യമാക്കും. പഞ്ചായത്തിലുടനീളം കുടിവെള്ള വിതരണത്തിനുള്ള പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് 10 കോടി 35 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കി ഉടന്‍ തന്നെ പ്രസ്തുത ജോലികള്‍ ആരംഭിക്കുമെന്ന് എം.എല്‍.എ അറിയിച്ചു. മൂന്നു വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഗ്രാമപഞ്ചായത്തിന്റെ അടിസ്ഥാനപ്രശ്‌നങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ശുദ്ധജലക്ഷാമമാണ്. ഇപ്പോള്‍ പൂര്‍ത്തിയാക്കിയിട്ടുള്ള ടാങ്കില്‍ നിന്നും വെള്ളം വിതരണം ആരംഭിക്കുന്നതോടെ ശുദ്ധജലക്ഷാമത്തിന് പൂര്‍ണ്ണമായും പരിഹാരമാകും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച പറക്കാട്ടുകുളം, പടിക്കല്‍കുളം എന്നിവിടങ്ങളിലെ ടാങ്കുകളില്‍ നിന്നാണ് നിലവില്‍ ജലവിതരണം നടക്കുന്നത്. ജനസാന്ദ്രത കൂടിയ ടി.വി.പുരം ഗ്രാമപഞ്ചായത്തില്‍ പുതിയ ടാങ്ക് പ്രവര്‍ത്തനസജ്ജമാകുന്നതോടെ എല്ലാ പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കാനാകുമെന്നും സി.കെ.ആശ.എം.എല്‍.എ അറിയിച്ചു.