Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യാത്രയയപ്പ് നല്‍കി.
19/09/2020
പമ്പ ഗണപതിക്ഷേത്രം മേല്‍ശാന്തിയായി തിരഞ്ഞെടുത്ത സുരേഷ് ആര്‍. പോറ്റിക്ക് തൃപ്പക്കുടം ക്ഷേത്രത്തിലെ ജീവനക്കാര്‍ യാത്രയയപ്പ് നല്‍കുന്നു.

വൈക്കം: പമ്പ ഗണപതിക്ഷേത്രം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട തലയാഴം വരില്ലത്ത് മഠത്തില്‍ സുരേഷ് ആര്‍ പോറ്റിക്ക് തൃപ്പക്കുടം ക്ഷേത്രത്തിലെ ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി. നിലവില്‍ തൃപ്പക്കുടം മഹാദേവക്ഷേത്രത്തിലെ കീഴ്ശാന്തിയായ സുരേഷ് ആര്‍ പോറ്റി ഭഗവാന് പൂജകള്‍ അര്‍പ്പിച്ചശേഷമാണ് പമ്പ ഗണപതി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. സബ്ഗ്രൂപ്പ് ഓഫീസര്‍ എം.ആര്‍ മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി മുരളീധരന്‍ നമ്പൂതിരി പൊന്നാടയണിയിച്ചു. മറ്റ് ജീവനക്കാരും ഭക്തജനങ്ങളും പങ്കെടുത്തു.