Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോവിഡ് 19 പ്രോട്ടോകോളിന് വിധേയമായി ശ്രീനാരായണഗുരുദേവന്റെ 93-ാമത് മഹാസമാധി ആചരിക്കും
19/09/2020

വൈക്കം: ശ്രീനാരായണഗുരുദേവന്റെ 93-ാമത് മഹാസമാധി വൈക്കം എസ്.എന്‍.ഡി.പി യൂണിയന്റെയും 54 ശാഖായോഗങ്ങളുടെയും നേതൃത്വത്തില്‍ ലളിതമായ ചടങ്ങുകളോടെ തിങ്കളാഴ്ച ആചരിക്കും. കോവിഡ് 19 പ്രോട്ടോകോളിന് വിധേയമായാണ് ചടങ്ങുകള്‍. രാവിലെ പടിഞ്ഞാറെനടയിലെ ഗുരുമന്ദിരത്തില്‍ ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന, ഭജന, ഉപവാസം എന്നിവ നടക്കും. 10ന് ഗുരുമന്ദിരത്തില്‍ എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് സമാധി ദീപം തെളിക്കും. ശാഖായോഗങ്ങളില്‍ ഗുരുദേവന്റെ ഛായാചിത്രം അലങ്കരിച്ചു വച്ച് ദീപം തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തും. ലളിതമായ ചടങ്ങുകളും വൈകിട്ട് ഗുരുമന്ദിരത്തില്‍ ദീപാരാധന, ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന എന്നിവയും നടത്തും.