Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മിച്ച അഡ്മിനിസ്‌ട്രേറ്റീവ് കം കാഷ്വാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നടത്തി
17/09/2020
വൈക്കം താലൂക്ക് ഗവ: ആശുപത്രിയില്‍ നിര്‍മ്മിച്ച അഡ്മിനിസ്‌ട്രേറ്റീവ് കം കാഷ്വാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ ഷൈലജയ്ക്ക് വേണ്ടി സി.കെ ആശ എം.എല്‍.എ ശിലാഫലകം തുറന്ന് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ആരോഗ്യമേഖലയില്‍ കിഫ്ബിയുടെ സഹായത്തോടെ മൂവായിരം കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ പറഞ്ഞു. വൈക്കം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ മൂന്ന് കോടി 65 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച അഡ്മിനിസ്‌ട്രേറ്റീവ് കം കാഷ്വാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി നിര്‍ദ്ധനര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ ആര്‍ദ്രം മിഷനിലൂടെ കഴിഞ്ഞതായും ഷൈലജ ടീച്ചര്‍ പറഞ്ഞു. സി.കെ ആശ എം.എല്‍.എ അദ്ധ്യക്ഷയായി. നഗരസഭ ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, സൂപ്രണ്ട് ഡോ. അനിത ബാബു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജേക്കബ് വര്‍ഗ്ഗീസ്, ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. അംബരീഷ് ജി വാസു, കെ.അജിത്ത്, മൂന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍മാരായ പി.ശശിധരന്‍, എന്‍.അനില്‍ ബിശ്വാസ്, വാര്‍ഡ് കൗണ്‍സിലര്‍ കെ.ആര്‍ രാജേഷ് എന്നിവര്‍ പങ്കെടുത്തു