Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കരിമീന്‍ കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു.
16/09/2020
ഫിഷറീസ് വകുപ്പ് ഉദയനാപുരം പഞ്ചായത്തിലെ മത്സ്യകര്‍ഷകര്‍ക്ക് അനുവദിച്ച മത്സ്യക്കൃഷിയുടെ കരിമീന്‍ കുഞ്ഞ് നിക്ഷേപം പഞ്ചായത്ത് പ്രസിഡന്റ് ഡി.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉദയനാപുരം പഞ്ചായത്തില്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കരിമീന്‍ കൃഷി പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ഡി സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ പനമ്പുകാട് പടിഞ്ഞാറെമുറി ഭാഗത്ത് ഒന്നര ഏക്കര്‍ സ്ഥലത്താണ് ഒരു പറ്റം യുവകര്‍ഷകരുടെ നേതൃത്വത്തില്‍ കൃഷി നടപ്പാക്കുന്നത്. ഫിഷറീസ് പ്രമോട്ടര്‍ സുധ ഷാജി, വാര്‍ഡ് മെമ്പര്‍ ജയ ഷാജി, കര്‍ഷകരായ കെ.പി പ്രജിത്ത്, ആര്‍.ഷിബു, എം.മഹേഷ്, പി.എസ് മനീഷ്, വി.വിനീഷ്, എസ്.ഷൈന്‍ എന്നിവര്‍ പങ്കെടുത്തു.