Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധ ധര്‍ണ്ണ നടത്തി.
16/09/2020
ആംബുലന്‍സ് പീഢനക്കേസിലെ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് കേരള വേലന്‍ മഹാസഭ വൈക്കം ടൗണ്‍ ശാഖയുടെ നേതൃത്വത്തില്‍ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ നടത്തിയ സമരം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എസ് ബാഹുലേയന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ആംബുലന്‍സ് പീഢനക്കേസിലെ പ്രതികള്‍ക്കെതിരെ പട്ടികജാതി പീഢന നിരോധന നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തണമെന്നും ഇരയായ കുട്ടിയുടെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമാവശ്യപ്പെട്ട് കേരളവേലന്‍ മഹാസഭ 106-ാം നമ്പര്‍ വൈക്കം ടൗണ്‍ ശാഖയുടെ നേതൃത്വത്തില്‍ സത്യാഗ്രഹസ്മാരക ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എസ് ബാഹുലേയന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ താലൂക്ക് സെക്രട്ടറി എസ്.പ്രദീപ്, താലൂക്ക് വൈസ് പ്രസിഡന്റ് കെ.രവീന്ദ്രന്‍, ശാഖാ പ്രസിഡന്റ് ഉദയകുമാര്‍, വൈസ് പ്രസിഡന്റ് രാജേഷ് കടമ്പ്ര, സുധീഷ് കവരപ്പാടി, ഉഷ ജനാര്‍ദ്ദനന്‍, ഉഷാകുമാരി, വിജയന്‍ വല്ലൂര്‍മഠം, വിലാസിനി, ഗംഗാ സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.