Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു.
16/09/2020
നഗരസഭയുടെ പദ്ധതിയില്‍പ്പെടുത്തി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള സൗജന്യലാപ്‌ടോപ്പ് വിതരണം ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭ 2019-20 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങള്‍ സാധ്യമാക്കുന്നതിന് പതിനൊന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. നഗരസഭയുടെ 26 വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്‌ടോപ്പുകള്‍ നല്‍കിയത്. ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരദേവി അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ ലൂസി, വിന്‍സി മാത്യൂ, കൗണ്‍സിലര്‍മാരായ പി.ശശിധരന്‍, അംബരീഷ് ജി വാസു, പി.ആര്‍. സന്തോഷ്, കെ.ആര്‍ രാജേഷ്, രോഹിണിക്കുട്ടി അയ്യപ്പന്‍, കിഷോര്‍കുമാര്‍, സല്‍ബി ശിവദാസ് എന്നിവര്‍ പങ്കെടുത്തു.