Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവീകരിച്ച ടി.വി.പുരം സരസ്വതിക്ഷേത്രക്കുളം നാടിന് സമര്‍പ്പിച്ചു.
15/09/2020

വൈക്കം: നവീകരിച്ച ടി.വി.പുരം സരസ്വതിക്ഷേത്രക്കുളം സി.കെ.ആശ.എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. ടി.വി.പുരം പഞ്ചായത്തിലെ സരസ്വതി ക്ഷേത്രത്തോടനുബന്ധിച്ചുള്ള ഒരേക്കറോളം വരുന്ന ക്ഷേത്രക്കുളം ചുറ്റും കരിങ്കല്‍ കെട്ടിയാണ് നവീകരിച്ചത്. ഏറെ നാളുകളായി ശോച്യാവസ്ഥയിലായിരുന്ന ക്ഷേത്രക്കുളം ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ കല്‍പടവുകള്‍ കെട്ടി മനോഹരമാക്കി. ജലാശയങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച സഹസ്രസരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ക്ഷേത്രക്കുളം നവീകരിച്ചത്. രൂക്ഷമായ ജലക്ഷാമം നേരിടുന്ന തീരദേശ പ്രദേശത്തെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകുകയാണ് നവീകരിക്കപ്പെട്ട ക്ഷേത്രക്കുളം. 40 ലക്ഷം രൂപ ചെലവഴിച്ച് കെ.എല്‍.ഡി.സി. യാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. ചുറ്റും ടൈലുകള്‍ പാകി ഇരിപ്പിടങ്ങള്‍ ഒരുക്കി കൂടുതല്‍ മനോഹരമാക്കുന്ന രണ്ടാംഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് സി.കെ.ആശ.എം.എല്‍.എ അറിയിച്ചു. ടി.വി.പുരം പഞ്ചായത്ത് പ്രസിഡന്റ് ടി.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എല്‍.ഡി.സി. ചെയര്‍മാന്‍ പി.വി.സത്യനേശന്‍ മുഖ്യാതിഥിയായിരുന്നു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലീനമ്മ ഉദയകുമാര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി, മെമ്പര്‍മാരായ രമാ ശിവദാസ്, ഷീല സുരേശന്‍, സന്ധ്യാഅശോകന്‍, ഗീതാ ജോഷി, ബീനാ മോഹനന്‍, കവിതാറെജി എന്നിവര്‍ പങ്കെടുത്തു.