Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സത്യാഗ്രഹ സമരം നടത്തി.
15/09/2020
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് മറവന്തുരുത്ത് പഞ്ചായത്തോഫീസിനു മുന്നില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി നടത്തിയ സമരം ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച് വികസനപ്രവര്‍ത്തനങ്ങള്‍ തകര്‍ക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ നയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മറവന്‍തുരുത്ത് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സത്യാഗ്രഹ സമരം നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.സി തങ്കരാജ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ് നാരായണന്‍ നായര്‍, ബാബു പൂവനേഴത്ത്, എന്‍.സി തോമസ്, എം.ശശി, കെ.സജീവന്‍, മോഹന്‍ കെ തോട്ടുപുറം, എം.കെ ഷിബു, ഷൈന്‍ പ്രകാശ്, അശോകന്‍ കൂമ്പേല്‍, രമേശന്‍ തേവടി എന്നിവര്‍ പ്രസംഗിച്ചു.