Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാംസ്‌കാരിക നിലയം ഉദ്ഘാടനം ചെയ്തു
15/09/2020
നഗരസഭ 9-ാം വാര്‍ഡില്‍ പ്രായിക്കത്തറ കോളനിയില്‍ നിര്‍മ്മിച്ച സാംസ്‌കാരിക നിലയം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭ എസ്.സി ഫണ്ടുപയോഗിച്ച് 21 ലക്ഷം രൂപാ ചെലവില്‍ 9-ാം വാര്‍ഡില്‍ പ്രായിക്കത്തറ കോളനിയില്‍ നിര്‍മ്മിച്ച സാംസ്‌കാരിക നിലയം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ നിര്‍മ്മല ഗോപി, വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, മുന്‍ ചെയര്‍മാന്‍മാരായ പി.ശശിധരന്‍, എന്‍.അനില്‍ ബിശ്വാസ്, ഡി.രഞ്ജിത്ത് കുമാര്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍.സന്തോഷ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. അംബരീഷ് ജി വാസു, കെ.ആര്‍ സംഗീത, എസ്.ഹരിദാസന്‍ നായര്‍, എം.ടി അനില്‍കുമാര്‍, ബിജിനി പ്രകാശ്, എ.സി മണിയമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.