Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി.പി.ഐ ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി വൈക്കത്തും സമരം നടത്തി
14/09/2020
സി.പി.ഐ ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന സമരം ജെട്ടിമൈതാനിയില്‍ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ആര്‍.സുശീലന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സി.പി.ഐ ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന സമരം വൈക്കത്ത് വിവിധകേന്ദ്രങ്ങളില്‍ നടന്നു. ജെട്ടിമൈതാനിയില്‍ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ആര്‍.സുശീലന്‍ ഉദ്ഘാടനം ചെയ്തു. കച്ചേരിക്കവലയില്‍ സി.കെ ആശ എം.എല്‍.എ, സി.പി.ഐ സംസ്ഥാനകമ്മറ്റിയംഗം ലീനമ്മ ഉദയകുമാര്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി.എന്‍ രമേശന്‍, മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു. ആറാട്ടുകുളങ്ങരയില്‍ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എന്‍.അനില്‍ബിശ്വാസ്, ഇടഉല്ലലയില്‍ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി.എസ് പുഷ്‌ക്കരന്‍, ബണ്ട്‌റോഡില്‍ സി.പി.ഐ ജില്ലാക്കമ്മറ്റിയംഗം ഇ.എന്‍ ദാസപ്പന്‍, ടി.വി പുരത്ത് എസ്.ബിജു, എം.എസ് രാമചന്ദ്രന്‍, കല്ലറയില്‍ ഫിലേന്ദ്രന്‍ തുടങ്ങിയവര്‍ സമരം ഉദ്ഘാടനം ചെയ്തു.