Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ വാഹനസംവിധാനം ഒരുക്കി.
14/09/2020
വൈക്കം ടൗണ്‍റോട്ടറി ക്ലബ് മൂന്ന് പഞ്ചായത്തുകളിലേക്ക് കോവിഡ് 19 പരിശോധനയ്ക്ക് പോകേണ്ടവര്‍ക്കുള്ള സൗജന്യവാഹന സംവിധാനം മറവന്‍തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കോവിഡ് 19 പരിശോധനകേന്ദ്രങ്ങളിലേക്ക് രോഗികളെ കൊണ്ടുപോകാന്‍ വൈക്കം ടൗണ്‍ റോട്ടറി ക്ലബ് മൂന്ന് പഞ്ചായത്തുകള്‍ക്ക് സൗജന്യ വാഹനസംവിധാനം ഒരുക്കി. ഉദയനാപുരം, മറവന്‍തുരുത്ത്, ചെമ്പ് പഞ്ചായത്തുകളില്‍പ്പെട്ടവര്‍ക്കാണ് മൂന്ന് മാസക്കാലത്തേക്ക് ഈ സൗജന്യയാത്ര. കോവിഡ് പ്രൈമറി കോണ്ടാക്ടില്‍ ഉള്ള പരിശോധനയ്ക്ക് പോകേണ്ട രോഗികള്‍ അതാത് പഞ്ചായത്തുകളിലെ ആരോഗ്യവകുപ്പ് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാല്‍ രോഗിയുടെ വീടിനു മുന്നില്‍ വാഹനമെത്തും. മറവന്‍തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് ഡി.സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് ലത അശോകന്‍, അഡ്വ. പി.വി കൃഷ്ണകുമാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ ലിറ്റി തോമസ്, പ്ലസല്‍, മീര എന്‍ മേനോന്‍, റോട്ടറി ക്ലബ് പ്രസിഡന്റ് ജോണ്‍ ജോസഫ്, സെക്രട്ടറി ജോണി ജോസഫ്, മുന്‍ റോട്ടറി അസിസ്റ്റന്റ് ഗവര്‍ണ്ണര്‍ ജോസഫ് ലൂക്കോസ്, പി.ജി പ്രസാദ്, അനില്‍ തോമസ്, ബൈജു മാണി എന്നിവര്‍ പങ്കെടുത്തു.