Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രക്ഷോഭ സമരം നടത്തി
14/09/2020
കര്‍ഷകദ്രോഹ ജനവിരുദ്ധ ഓര്‍ഡിനന്‍സുകള്‍ തടയണമെന്നാവശ്യപ്പെട്ട് സംയുക്ത കര്‍ഷകസമിതി വൈക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പോസ്‌റ്റോഫീസ് പടിക്കല്‍ നടത്തിയ പ്രക്ഷോഭ സമരം കിസാന്‍സഭ ജില്ലാസെക്രട്ടറി ഇ.എന്‍ ദാസപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കര്‍ഷകദ്രോഹ ജനവിരുദ്ധ ഓര്‍ഡിന്‍സുകള്‍ പാര്‍ലമെന്റില്‍ പാസാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സംയുക്ത കര്‍ഷകസമിതി വൈക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പോസ്‌റ്റോഫീസ് പടിക്കല്‍ പ്രക്ഷോഭ സമരം നടത്തി. കിസാന്‍സഭ ജില്ലാ സെക്രട്ടറി ഇ.എന്‍ ദാസപ്പന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകസംഘം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.കുഞ്ഞപ്പന്‍, പ്രസിഡന്റ് കെ.കെ ചന്ദ്രബാബു, കെ.ബി പുഷ്‌ക്കരന്‍, ടി.ടി സെബാസ്റ്റ്യന്‍, കെ.വി പവിത്രന്‍, ശശികുമാര്‍, പി.സോമന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു. കോവിഡ് കാലഘട്ടത്തില്‍ ദരിദ്ര കൃഷിക്കാര്‍ക്കും വരുമാനമില്ലാത്ത തൊഴിലാളികള്‍ക്കും ആറുമാസത്തേക്ക് 7500 രൂപ വീതം ധനസഹായം നല്‍കുക, പട്ടിണിയിലായ തൊഴിലാളി കുടുംബങ്ങള്‍ക്ക് സൗജന്യധാന്യ വിതരണം നടത്തുക എന്നിവയായിരുന്നു മറ്റാവശ്യങ്ങള്‍.