Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു
14/09/2020
പെരുമശ്ശേരി ശ്രീദുര്‍ഗാ ഭഗവതിക്ഷേത്രത്തില്‍ തന്ത്രി നീണ്ടൂര്‍മന നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിഗ്രഹപ്രതിഷ്ഠ നടത്തുന്നു.

വൈക്കം: പെരുമശ്ശേരി ശ്രീദുര്‍ഗാ ഭവതിക്ഷേത്രത്തില്‍ തന്ത്രി നീണ്ടൂര്‍മന നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ശാസ്താവ്, ഭദ്രകാളി, സര്‍പ്പം എന്നിവരുടെ വിഗ്രഹങ്ങള്‍ ഉപദേവതാ സങ്കേതങ്ങളില്‍ പ്രതിഷ്ഠിച്ചു. ഇളയിടത്തില്ലത്ത് ശങ്കരന്‍നമ്പൂതിരി, ശ്രീകുമാര്‍ നമ്പൂതിരി വരകാടി, മുട്ടത്തികോവിലകത്ത് ദേവന്‍ നമ്പൂതിരി, നീണ്ടൂര്‍മന നീലകണ്ഠന്‍ നമ്പൂതിരി എന്നിവര്‍ സഹകാര്‍മ്മികരായി. പെരുമശ്ശേരി ശ്രീദുര്‍ഗാ ഭഗവതിക്ഷേത്രം ട്രസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. ട്രസ്റ്റ് പ്രസിഡന്റ് കെ.പി ഷാജി, സെക്രട്ടറി ബിജു, കെ.കെ ഗോപിക്കുട്ടന്‍, സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.